
ഇടുക്കിയിലെ ക്രൂര പീഡനം ,ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ ഹൈക്കോടതിയിലേക്ക് !
14 വർഷം കാത്തിരുന്ന് തങ്ങൾക്ക് കിട്ടിയ ഓമന മകളെ അതിക്രൂരവും പൈശാചികവുമായി പിച്ചിച്ചീന്തിയത് ഇന്ന് കേരളത്തിലാണ്. വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ!ആറുവർഷം മുമ്പ് നടന്ന സമാനതകളില്ലാത്ത ഈ കോലകത്തിന്റെ വിധി പ്രസ്താവിച്ചുകൊണ്ട് കട്ടപ്പന അതിവേഗ കോടതി കുറ്റാരോപിതനെ നിരുപാധികം വിട്ടയച്ചിരിക്കുന്നു.പ്രതിക്കെതിരെ ചുമത്തപ്പെട്ട ഒരു കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് വിദ്യ പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞത്.കുറ്റപത്രംസമർപ്പിച്ച് രണ്ടു വർഷത്തിനുശേഷമാണ് വിചാരണ പൂർത്തിയാക്കി വിദ്യ പ്രസ്താവിച്ചത്.ബലാത്സംഗം കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് പുറമേ പോക്സോ ചുമത്തിയിരുന്നു. 69തിൽ അധികം രേഖകൾ കോടതിയിൽ ഹാജരാക്കപ്പെട്ടപ്പോൾ ഈ കേസിൽ 48 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടർ ആയി ഹാജരായത് സുനിൽ മഹേശ്വരം പിള്ളേയായിരുന്നു. കേസിൽ അന്വേഷണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോ ഉണ്ടായിട്ടുള്ളതായി കോടതി വിലയിരുത്തി.2021 ജൂൺ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആണ് പോലീസ് വിശദമായ അന്വേഷണംനടത്തുകയും പ്രതിയെന്ന്സംശയിക്കുന്നയാളെ പിടികൂടുകയും ചെയ്തത്.നാടിനെ ആകെ ഞെട്ടിച്ച ഈ കൊടും കൊലപാതകം നടന്നിട്ട് നിയമ സംവിധാനങ്ങൾ നോക്കുകുത്തിയാവുമ്പോൾ ജനങ്ങൾക്ക് നിയമവാഴ്ചയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികം.തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള സംഭവ സ്ഥലത്ത് പോലീസ് എത്തുന്നത് കൃത്യം നടന്ന രണ്ടാമത്തെ ദിവസം ഉച്ച കഴിഞ്ഞാണ് .മാത്രമല്ല പോ ക്സോ കേസ് അന്വേഷിക്കേണ്ടത് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കണം എന്നാണ് ചട്ടം.പണത്തിനും രാഷ്ട്രീയ സ്വാധീനത്തിനും വഴങ്ങി ഈ കേസിൽ യാതൊരു തെളിവുകളും ഇല്ലാതാക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും മാറ്റി നിർത്തിക്കൊണ്ട് ഈ കേസ് റീ ഓപ്പൺ ചെയ്തു് ഈ കോടതി വിധിക്കെതിരെ നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തി നീതി നടപ്പിലാക്കി കിട്ടാൻ ശ്രമിക്കുമെന്നും അതിനായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ബഹു. ഹൈക്കോടതിയെ സമീപിക്കുമെന്നും ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഷിബു കെ തമ്പി ,യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് വൈശാഖ് എന്നിവർ പറഞ്ഞു.
റിപ്പോർട്ടർ: സാജു തറനിലം