Mission News
Mission News
Wednesday, 13 Dec 2023 18:00 pm
Mission News

Mission News

 


കാലടി:    അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ പരാതി ഫലം കണ്ടു.  മരോട്ടിചുവട്ടിൽ കാന നിർമ്മാണം ആരംഭിച്ചു.   
എംസി റോഡിലെ കാനകൾ എല്ലാവർഷവും വൃത്തിയാക്കാറുണ്ട്. പക്ഷേ  മരോട്ടിച്ചുവട് പെരിയാർ റൈസ് മുതൽ വേങ്ങൂർ പെട്രോൾ പമ്പ് വരെയുള്ള ശുചീകരിച്ച കാനയിൽ വെള്ളം കെട്ടി കിടന്ന് കൊതുക് വളരുന്നത് നിത്യസംഭവങ്ങളാണ്. വേങ്ങൂർ പമ്പിന് മുൻപിൽ കുറ്റിലക്കര റോഡ് തിരിയുന്നിടത്തെ കാനയിൽ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന പഴയ " മയിൽ കുറ്റി "  വർഷങ്ങൾക്കു മുൻപ് കാന നിർമ്മാണം നടത്തിയപ്പോൾ മയിൽ ക്കുറ്റി മാറ്റിയിരുന്നില്ല. വർഷക്കാലത്ത് മരോട്ടിച്ചുവട് ജംഗ്ഷനിൽ  നിന്നും ഓരു ജലം  ഈ കാനയിലൂടെ ഒഴുകി    ആനാട്ട് തോട്ടിലേക്കാണ് ഒഴുകേണ്ടത്. ഈ വിഷയം ചൂണ്ടികാട്ടി അടിയന്തിരമായി മയിൽക്കുറ്റി നീക്കം ചെയ്ത് കാന പുന സ്ഥാപിച്ച് സ്ലാബിടണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് പി ഡബ്ലൂ ഡി അസി.എക്സിക്യൂട്ടീവ് എഞ്ചി നീയർക്ക് അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം   സിജോ ചൊവ്വരാൻ പരാതി നൽകുകയായിരുന്നു.
 എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ മൂന്ന് ഡിവിഷനുകളിലെ 107 കിമീ ദൈർഘ്യമുള്ള പിഡബ്ലു ഡി റോഡുകൾക്കായി  83 കോടി രൂപയുടെ നിർമ്മാണ പ്രവർത്തന ങ്ങളാണ് ഏഴ് വർഷത്തെ റണ്ണിംഗ് കോൺട്രാക്ടായി പൊതുമരാമത്ത് വകുപ്പ്  അനുവദിച്ചിരിക്കുന്നത്. 
 അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം   സിജോ ചൊവ്വരാന്റെ നേതൃത്വത്തിൽ പിഡബ്ലു ഡി മെയിന്റനൻസ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ് സജയഘോഷ്, അസി.എഞ്ചിനീയർ പി എക്സ്    സിജി, ഓവർസിയർ എം ജി വർഗ്ഗീസ് എന്നിവർ നിർമ്മാണ സ്ഥലത്തെത്തി പുരോഗതികൾ വിലയിരുത്തി.