Mission News
Mission News
Thursday, 07 Dec 2023 18:00 pm
Mission News

Mission News

മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി നടത്തുന്ന നക്ഷത്ര തടാകം മലയാറ്റൂർ മലയാറ്റൂർ മെഗാ കാർണിവൽ 2023 നു തുടക്കം കുറിച്ചു കൊണ്ട്  കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണീയത നിറഞ്ഞ പപ്പാഞ്ഞിയുടെ കാൽനാട്ടുകർമ്മം ബഹുമാനപ്പെട്ട അങ്കമാലി MLA ശ്രീ . റോജി M ജോൺ നിർവ്വഹിച്ചു. സ്വാഗത സംഘം ഓഫീസും ഉത്ഘാടനം ചെയ്തു. മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വിൽസൺ കോയിക്കര അധ്യക്ഷനായിരുന്നു. മലയാറ്റൂർ ജനകീയ വികസനസമിതി ചെയർമാൻ ശ്രീ സിജു നടുക്കുടി, നക്ഷത്രത്തടാകം പ്രോജക്ട് ഡയറക്ടർ ശ്രീ വിത്സൻ മലയാറ്റൂർ, വാർഡ് മെമ്പറുമാർ, മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.