Mission News
Mission News
Monday, 04 Dec 2023 18:00 pm
Mission News

Mission News

ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് 7 ന് നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് അന്നേ ദിവസം ആലുവയിൽ വാഹന ഗതാഗതം താഴെ പറയും പ്രകാരം  ക്രമീകരിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു.
പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി ബസുകളും  മറ്റു വാഹനങ്ങളും മാതാ ജംഗ്ഷൻ, സീനത്ത് ജംഗ്ഷൻ ,ഓൾഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റയിൽവേ  സ്ക്വയർ കെ.എസ്.ആർ.ടി.സി , ഭാഗത്ത് സർവ്വീസ് അവസാനിപ്പിക്കണം. തിരികെ റെയിൽവേ സ്ക്വയർ ,പമ്പ് ജംഗ്ഷൻ, മാത ജംഗ്ഷൻ വഴി പെരുമ്പാവൂർ റോഡിലൂടെ പോകേണ്ടതാണ്. 
പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസുകളും  മറ്റു വാഹനങ്ങളും ഡി.പി.ഒ ജംഗ്ഷനിലെത്തി സബ് ജയിൽറോഡിലൂടെ  സീനത്ത് ജംഗ്‌ഷൻ ,ഓൾഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി  റെയിൽവേ സ്ക്വയർ കെ.എസ്.ആർ.ടി.സി , ഗവ. ഹോസ്പിറ്റൽ കാരോത്തുകുഴി , പുളിഞ്ചോട് ജംഗ്ഷൻ, കാരോത്തുകുഴി വഴി പുളഞ്ചോട് ഭാഗത്തെത്തി  ഹൈവേയിൽ പ്രവേശിച്ച് ഫ്ളൈ ഓവറിലൂടെ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജംഗ്ഷൻ , ടൗൺ ഹാൾ വഴി പമ്പ് ജംഗ്ഷനിലെത്തി മാത ജംഗ്ഷൻ വഴി പെരുമ്പാവൂർ റോഡിലൂടെ പോകേണ്ടതാണ്.

അങ്കമാലി കാലടി ഭാഗത്തു നിന്നും വരുന്ന ബസുകൾ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജംഗ്ഷൻ
ടൗൺ ഹാൾ വഴി പമ്പ് ജംഗ്ഷനിലെത്തി  റെയിൽവേ സ്ക്വയർ കെ.എസ്.ആർ.ടി.സി , ഹോസ്പിറ്റൽ ജംഗ്ഷൻ കാരോത്തുകുഴി വഴി പുളഞ്ചോട് ഭാഗത്തെത്തി  ഹൈവേയിൽ പ്രവേശിച്ച് മാർക്കറ്റ് റോഡുവഴി  ബൈപാസിലെത്തി അങ്കമാലി കാലടി ഭാഗത്തേക്കും പോകേണ്ടതാണ്.

എറണാകുളം ഭാഗത്ത് നിന്നും വരുന്ന ബസുകൾ പുളിഞ്ചുവട് പുളഞ്ചോട് ഭാഗത്തെത്തി  ഹൈവേ ഫ്ളൈ ഓവറിലൂടെ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജംഗ്ഷൻ ടൗൺ ഹാൾ വഴി പമ്പ് ജംഗ്ഷനിലെത്തി   മാത ജംഗ്ഷൻ വഴി പെരുമ്പാവൂർ ഭാഗത്തേക്കും  റെയിൽവേ സ്ക്വയർ കെ.എസ്.ആർ.ടി.സി , ഹോസ്പിറ്റൽ ജംഗ്ഷൻ കാരോത്തുകുഴി വഴി പുളഞ്ചോട് ഭാഗത്തെത്തി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്. 7 ന് കാരോത്തുകുഴി ഭാഗത്തു നിന്നും മാർക്കറ്റ് ഭാഗത്തു കൂടിയും ആലുവ - പാലസ് റോഡിൽ ബാങ്ക് ജംഗ്ഷൻ ഭാഗത്തു കൂടെയും  പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. കൂടാതെ പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേക്കും വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസം പ്രൈവറ്റ് ബസുകൾ ടൗൺഹാളിന് മുമ്പിൽ നിന്ന് സർവ്വീസ് ആരംഭിയ്ക്കണം.
നവകേരള സദസിനായി വരുന്ന പ്രത്യേകമായി അങ്കമാലി ഭാഗത്തു നിന്നും വരുന്ന ബസുകൾ ബൈപാസിലൂടെ ബാങ്ക് ജംഗ്ഷനിലെത്തി ആളുകളെ ഇറക്കി ആലുവ പാലസ് റോഡ് ടൗൺ ഹാൾ വഴി പമ്പ് ജംഗ്ഷനിലെത്തി   . റെയിൽവേ സ്ക്വയർ, കെ.എസ്.ആർ.ടി.സി , ഹോസ്പിറ്റൽ ജംഗ്ഷൻ കാരോത്തുകുഴി വഴി പുളഞ്ചോട് ഭാഗത്തെത്തി ഹൈവേ വഴി  തോട്ടക്കാട്ടുകര സർവ്വീസ് റോഡ്, മണപ്പുറം എന്നിവിടങ്ങളിലും    പാർക്ക് ചെയ്യേണ്ടതാണ്.
എറണാകുളം ഭാഗത്തു നിന്നും ഹൈവേ വഴി വരുന്ന ബസുകൾ ഫ്ലൈ ഓവർ വഴി  ബാങ്ക് ജംഗ്ഷൻ ഭാഗത്ത് ആളുകളെ ഇറക്കി മുന്നോട്ടു പോയി ആലുവ പാലസ് റോഡ് ടൗൺ ഹാൾ വഴി പമ്പ് ജംഗ്ഷനിലെത്തി. റെയിൽവേ സ്ക്വയർ കെ.എസ്.ആർ.ടി.സി , ഹോസ്പിറ്റൽ ജംഗ്ഷൻ, കാരോത്തുകുഴി വഴ പുളഞ്ചോട് ഭാഗത്തെത്തി ഹൈവേ വഴി  തോട്ടക്കാട്ടുകര സർവ്വീസ് റോഡ്, മണപ്പുറം , അനുബന്ധ റോഡുകൾ എന്നിവിടങ്ങളിലും    പാർക്ക് ചെയ്യേണ്ടതാണ്.
പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിലൂടെ വരുന്നവർ കാരോത്തുകുഴി  ഭാഗത്ത് ആളെ ഇറക്കി  പുളഞ്ചോട് ഭാഗത്തെത്തി ഹൈവേ വഴി  തോട്ടക്കാട്ടുകര സർവ്വീസ് റോഡ്, മണപ്പുറം , അനുബന്ധ റോഡുകൾ എന്നിവിടങ്ങളിലും    പാർക്ക് ചെയ്യേണ്ടതാണ്.
പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന ചെറു വാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും  ഗ്രാൻഡ് ഹോട്ടൽ-സിവിൽ സ്റ്റേഷൻ റോഡിൽ റെയിൽവേ യാർഡ് ഭാഗത്തേക്ക് പാർക്ക് ചെയ്യേണ്ടതാണ്.