Mission News
Mission News
Sunday, 03 Dec 2023 18:00 pm
Mission News

Mission News

നവനീതം - യോഗക്ഷേമ സഭ ജില്ലാ കലമേള 2023 രചനാ മത്സരങ്ങൾ കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മൂന്ന് വേദികളിലായി  ഞായറാഴ്ച നടന്നു.300 ഓളം മത്സരാർഥികൾ  സാഹിത്യ രചനാ മത്സരങ്ങളിൽ പങ്കെടുത്തു.

കലോത്സവത്തിന്റെ ഉദ്ഘാടനം സ്വാഗത സംഘം ചെയർമാൻ ശ്രീ. TR വല്ലഭൻ നമ്പൂതിരി നിർവഹിച്ചു. ജനറൽ കൺവീനർ കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരി, ജില്ലാ പ്രസിഡന്റ്‌ സ്വർണത് നാരായണൻ നമ്പൂതിരി, സെക്രട്ടറി രാജൻ പണ്ടാരത്തിൽ,
നാരായണൻ കപ്ലിങ്ങാട്, രാധാകൃഷ്ണൻ പുന്നശ്ശേരി, ജയന്തൻ നമ്പൂതിരി, കടമ്പനാൽ ഉണ്ണികൃഷ്ണൻ,ശ്രീമതി ഉമ കുറൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കലാ മൽസരങ്ങൾ ഡിസംബർ 24 ന് കാലടി സംസ്കൃത സർവകലാശാല യിൽ വെച്ച് നടക്കുന്നതാണ്.