Mission News
Mission News
Friday, 01 Dec 2023 18:00 pm
Mission News

Mission News

നെടുമ്പാശേരി

സ്വർണകള്ളക്കടത്ത് നടത്താൻ ശ്രമിച്ച മലേഷ്യൻ സ്വദേശി നെടുമ്പാശേരി വിമാനതാവളത്തിൽ പിടിയിൽ

ക്വാലാലംപൂരിൽ നിന്നും നെടുമ്പാശേരിയിൽ വന്നിറങ്ങിയ നിത്യാനന്ദൻ സുന്ദർ മാതയാണ് പിടിയിലായത്.

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ സംശയം തോന്നി ദേഹ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 60 ലക്ഷം രൂപവില വരുന്ന 1288 ഗ്രാം സ്വർണം ഇയാൾ നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തിയത് മറ്റൊരു കേസിൽ 
ഗ്രീൻ ചാനൽവഴി കാത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

ദുബൈയിൽ നിന്നും വന്ന കണ്ണൂർ സ്വദേശി ഷിഹാവുദീനാണ് 3 ഗുളികകളുടെ രൂപത്തിലാക്കി 403 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ചത്