Mission News
Mission News
Tuesday, 28 Nov 2023 18:00 pm
Mission News

Mission News

*മരട് നഗരസഭ ജനസദസ് ഫയൽ അദാലത്തിന് തുടക്കമായി :*
മരട് നഗരസഭയിലെ എഞ്ചിനീയറിംഗ്, ഹെൽത്ത്, റവന്യൂ വിഭാഗങ്ങളിലെ ഫയലുകൾ തീർപ്പു കൽപിക്കുന്നതിനായി 4 ദിവസങ്ങളിലായി മരടിന്റെ വിവിധയിടങ്ങളിൽ നടത്തുന്ന അദാലത്തിന് തുടക്കം കുറിച്ചു. ആദ്യ ദിവസം മരട് മൂത്തേടം സെന്റ് മേരീസ് പാരിഷ് ഹാളിൽ എം.എൽ .എ കെ.ബാബു അദാലത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യഷന്മാരായ പി.ഡി.രാജേഷ്, റിനി തോമസ്, മിനി ഷാജി, ബിനോയ് ജോസഫ്,ശോഭാ ചന്ദ്രൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജെ.ജോൺസൺ, കൗൺസിലർമാരായ സിബി സേവ്യർ , ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട്,ടി.എം. അബ്ബാസ്, രേണുക ശിവദാസ്, അനീഷ് കുമാർ , ജെയ്നി പീറ്റർ, ബേബി പോൾ, പത്മപ്രിയ വിനോദ്, റിയാസ് .കെ.മുഹമ്മദ്, ജയ ജോസഫ്, മോളി ഡെന്നി , വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ടെൽമ സനൂജ് , മുനിസിപ്പൽ സെക്രട്ടറി ഇ. നാസ്സിം, സൂപ്രണ്ട് ജിഷ ജോൺ, മുനിസിപ്പൽ എഞ്ചിനീയർ ബിജു . എം.കെ, റവന്യൂ ഇൻസ്പെക്ടർ ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ തുടങ്ങിയവർ പ്രസംഗിച്ചു. അദാലത്തിൽ 260 ഫയലുകൾ തീർപ്പാക്കി. കൂടാതെ  നാൽപ്പത്തിയാറോളം പേർക്ക് ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി. രാവിലെ 10 മണി മുതൽ ആരംഭിച്ച അദാലത്ത്  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തുള്ള  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മരട് നഗരസഭയാണ് ആദ്യമായി ഇത്തരം ഒരു ഫയൽ തീർപ്പാക്കൽ അദാലത്ത് നടത്തുന്നത്. സംസ്ഥാന സർക്കാർ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങൾക്കും നിശ്ചിത ദിവസത്തിനുള്ളിൽ ഫയലുകൾ തീർപ്പുകൽപ്പിക്കണമെന്ന നിർദേശം നൽകിയാൽ  തീർക്കാവുന്ന വിഷയങ്ങളേ നിലവിൽ ഉള്ളൂ. എന്നിട്ടും ഇപ്പോൾ സർക്കാർ സംവിധാനങ്ങൾ എല്ലാം നിശ്ചലമാക്കിക്കൊണ്ട് സംസ്ഥാനം നടത്തുന്ന ഈ ആർഭാടങ്ങൾ എന്തിനാണെന്ന് മനസ്സിലാ കുന്നില്ല എന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മരട് നഗരസഭ നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നഗരസഭയുടെ സേവനങ്ങൾ എത്തിച്ചു നൽകി  ഇത്തരം ഒരു ഫയൽ അദാലത്ത് സംഘടിപ്പിച്ചത് മറ്റു സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് ഉദ്ഘാടകൻ കെ ബാബു .എം.എൽ. എ പറഞ്ഞു.രണ്ടാം ദിവസമായ നവംബർ 30 വ്യാഴാഴ്ച്ച നെട്ടൂർ ഹിദായത്തു ഇസ്ലാം മദ്രസയിൽ വെച്ച് ഡിവിഷൻ 23, 24, 25, 26, 27,29 എന്നീ ഡിവിഷനുകളിലെ ഫയലുകൾക്ക് തീർപ്പുകൽപ്പിക്കുന്നതാണ്. അദാലത്തുകളിൽ മുഴുവൻ ജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.