Mission News
Mission News
Friday, 24 Nov 2023 18:00 pm
Mission News

Mission News

 

കേരളത്തിൽ സകലവിധ ലഹരിവസ്തുക്കളും പെരുകിയതിനാൽ ഈയടുത്ത ദിവസങ്ങളിൽ പോലും വേദനിപ്പിക്കുന്ന സംഭവങ്ങൾ ഇവിടെ അരങ്ങേറി. എക്സൈസും പോലീസും ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടതായും സംസ്ഥാന സർക്കാർ കേരളത്തെ നാശത്തിലേക്കാണ് വലിച്ചിഴച്ചു കൊണ്ടു പോകുന്നുവെന്നും മുൻ മന്ത്രി വി സി കബീർ മാസ്റ്റർ പറഞ്ഞു. മദ്യവിമോചനസമര സമിതി സംസ്ഥാന കമ്മിറ്റി പൊതുയോഗം ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ സംസ്ഥാന ചെയർമാൻ  ടി ശരത്ച്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

നവംബർ 26 ന് രാവിലെ 11 മണിക്ക് ആലുവ റെസ്റ്റ് ഹൗസിൽ നടക്കുന്ന ലഹരിവിരുദ്ധ നേതൃസംഗമം വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു.

വർക്കിംഗ് ചെയർമാൻ സി ഐ അബ്ദുൾ ജബ്ബാർ, ജനറൽ കൺവീനർ ഇ എ ജോസഫ്, ബദറുദ്ദീൻ ഗുരുവായൂർ, രാജാ രാജീവ്കുമാർ, രാജീവൻ ചൈത്രം, മഞ്ജുഷ കെ എ, പോൾ ചെവിടൻ  ഇ എ ജോസഫ് ജനറൽ കൺവീനർ തുടങ്ങിയവർ സംബന്ധിച്ചു.