
മരട് : നഗരസഭയുടെ കീഴിൽ ഉള്ള റവന്യൂ, എഞ്ചിനീയറിംഗ് ,ആരോഗ്യം എന്നീ വിഭാഗത്തിൽ തീർപ്പുകൽപ്പിക്കാനുള്ള ഫയലുകൾ തീർപ്പാക്കുന്നു. നവംബർ 28 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മൂത്തേടം സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നഗരസഭാ ചെയർമാൻ ആന്റണി ആശാം പറമ്പിലിന്റെ അധ്യക്ഷതയിൽ എം.എൽ. എ .കെ.ബാബു അദാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
660 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിടങ്ങൾ ടാക്സിൽ നിന്ന് ഒഴിവാക്കുന്നതിനു വേണ്ടി മരട് നഗരസഭയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളവരും നൽകാത്തവരും അതേപോലെ മുൻ കാലങ്ങളിൽ പൊളിച്ചു കളഞ്ഞിട്ടുള്ള കെട്ടിടങ്ങൾ നഗരസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാത്ത ആളുകൾക്കും അദാലത്തുകളിൽ പങ്കെടുത്ത് പ്രസ്തുത വിഷയങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്. കൂടാതെ എഞ്ചിനീയറിംഗ്, ആരോഗ്യം എന്നീ വിഭാഗങ്ങളിലും തീർപ്പുകൽപ്പിക്കാനുള്ള ഫയലുകൾ അദാലത്തിൽ പരിഗണിക്കുന്നതാണ്.
28/11/23 മരട് മൂത്തേടം സെന്റ് മേരീസ് ഹാൾ,
30/11/23 വ്യാഴാഴ്ച്ച ഹിദായത്തുൾ ഇസ്ലാം മദ്രസ,
2/12/23 ശനിയാഴ്ച്ച എസ്.വി.യു.പി സ്കൂൾ നെട്ടൂർ ,
4/12/23 തിങ്കളാഴ്ച്ച മരട് ശിവപ്രസാദം ആശ്രമം ഹാൾ അയിനിനട
എന്നിവിടങ്ങളിലായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അദാലത്തിന്റെ സേവനങ്ങൾ നഗരവാസികൾ പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാം പറമ്പിൽ പറഞ്ഞു.