Mission News
Mission News
Thursday, 16 Nov 2023 18:00 pm
Mission News

Mission News

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൻ്റെ ശുചിത്തോത്സവം പഞ്ചായത്ത്തല ഉദ്ഘാടനം നടമുറി സെൻറ് റോക്കീസ് എൽ പി സ്ക്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരി വേണു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ബിനോയ് ഇടശ്ശേരി അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അശോക് കുമാർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൗമിനി ശശീന്ദ്രൻ ശുചിത്വമിഷൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മെമ്പർ സാജു കോളാട്ടുകുടി, നവകേരള മിഷൻ ജില്ലാ പ്രതിനിധി ശാലിനി ബിജു, പഞ്ചായത്ത് വി.ഇ.ഒമാരായ കെ. സ്മിത, വിഷ്ണു, സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിലിൻ്റ എന്നിവർ ആശംസകൾ പറഞ്ഞു.