Mission News
Mission News
Thursday, 09 Nov 2023 00:00 am
Mission News

Mission News

 

ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ കാർപ്പ്
മത്സ്യകൃഷി പദ്ധതിയുടെ മത്സ്യകുഞ്ഞ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ വി. എം. ഷംസുദ്ധീൻ നിർവഹിച്ചു. കെ. എച്ച്. ഹംസ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ജെ. ആന്റണി, മുൻ പ്രസിഡന്റ്‌ കെ. സി. മാർട്ടിൻ, പഞ്ചായത്താഗം കെ. പി. അനൂപ്, പഞ്ചായത്ത് മത്സ്യ കോർഡിനേറ്റർ രശ്മി മോഹൻദാസ് എന്നിവർ സംസാരിച്ചു. നല്ലയിനം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് പദ്ധതി മുഖാന്തിരം കർഷകരിലേക്ക് എത്തിക്കുന്നത്.