
കേരള യുവജന ക്ഷേമബോർഡും, എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിൽ പത്തോളം ടീമുകൾ അണിനിരന്ന വടംവലി മത്സരത്തിൽ പറവൂർ മുനിസിപ്പാലിറ്റിയെ പരാജയപ്പെടുത്തി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വിജയികളായി. 22 വയസിൽ താഴെ മാത്രം പ്രായമുള്ള വിദ്യാർത്ഥികൾ നയിക്കുന്ന ടീമാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്ന കാഞ്ഞൂർ വലൻസിയ. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സാർത്ഥികൾ പങ്കെടുക്കുന്ന ടീം എറണാകുളമാകും. എറണാകുളം ജില്ലാ സ്കൂൾ തലത്തിലും, ജില്ലാ ടഗ് ഓഫ് വാർ മത്സരങ്ങളിലും ഹാട്രിക് വിജയികളാണ് കാഞ്ഞൂർ വലൻസിയ ടീം അംഗങ്ങളായ ഈ വിദ്യാർത്ഥികൾ. ഇവരെ വർഷങ്ങളായി പരിശീലിപ്പിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന വടംവലി താരം കാഞ്ഞൂർ കോഴിക്കാടൻപടി സ്വദേശി ജോബി ജോസാണ്. സംസ്ഥാന തലത്തിൽ വിജയികളാവാനുള്ള പരിശീലനത്തിലാണ് ഈ വിദ്യാർത്ഥികൾ.