Mission News
Mission News
Tuesday, 07 Nov 2023 18:00 pm
Mission News

Mission News

*ഡോ. എസ്.കെ. വസന്തന് പഞ്ചായത്തിൻ്റെ ആദരം - വെള്ളിയാഴ്ച 3 ന്* 
        സംസ്ഥാന സർക്കാർ മലയാളസാഹിത്യരംഗത്ത് നൽകുന്ന പരമോന്നത ബഹുമതീയായ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച ശ്രീശങ്കര കോളേജ് മുൻ അദ്ധ്യാപകനും ഗ്രാമപഞ്ചായത്ത്‌ പത്താം വാർഡ് നിവാസിയുമായിരുന്ന പ്രൊ എസ്‌ കെ വസന്തൻ സാറിന് പൗരസ്വീകരണം നൽകുന്നു. 10 ന് വെള്ളിയാഴ്ച വൈകീട്ട് 3ന് ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹത്തിന് ആദരവ് നൽകുക. 
 മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് എഴുത്തച്ചൻ പുരസ്കാരത്തിന് അദ്ദേഹം അർഹനായത്.  ശ്രീശങ്കരാ കോളേജിലെയും സംസ്കൃത സർവ്വകലാശാലയിലെയും അധ്യാപകനായിരുന്ന് കാലടിയിലെ ജനങ്ങൾക്ക് അദ്ദേഹം നൽകിയ സേവനം കണക്കിലെടുത്താണ് അദ്ദേഹത്തെ ഗ്രാമ പഞ്ചായത്ത് ആദരിക്കുക. ബഹു. ബെന്നി ബഹന്നാൻ എം പി ഉദ്ഘാടനം ചെയ്യും.റോജി എം ജോൺ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, വിവിധ സാമൂഹിക സംസ്കാരിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കും.