Mission News
Mission News
Thursday, 02 Nov 2023 18:00 pm
Mission News

Mission News

 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ബുദ്ധിസ്റ്റ് പഠനകേന്ദ്രവും കാലടി എസ്എൻഡിപി ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബുദ്ധിസവും കേരള നവോത്ഥാന ആധുനികതയും എന്ന വിഷയത്തിലുള്ള രാജ്യാന്തര ഓൺലൈൻ സെമിനാറിന് തുടക്കമായി. നാഗ്പൂർ മഹാപ്രജാപതി ഗൗതമി എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഡയറക്ടർ സുനീതി ഭിക്കുനി സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് നവയാനവും സ്ത്രീപ്രാതിനിധ്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കാലടി സർവകലാശാല ബുദ്ധിസ്റ്റ് പഠനകേന്ദ്രം കോഡിനേറ്റർ ഡോ.അജയ് എസ് ശേഖർ അധ്യക്ഷത വഹിച്ചു.
 ഇന്ന് (4. 11 .2023 ശനി ) വൈകിട്ട് ആറിന് പൊയ്കയിൽ അപ്പച്ചന്റെ പ്രബുദ്ധശബ്ദം എന്ന വിഷയത്തിൽ പാഠഭേദം മാസിക എഡിറ്റർ എസ് മൃദുലദേവി ഓൺലൈനിൽ പ്രഭാഷണം നടത്തും .നാളെ (5 .11 . 2023 ഞായർ) രാവിലെ 10ന് നാരായണഗുരുവിലെ കരുണയും കരുവും എന്ന വിഷയത്തിൽ സ്വിറ്റ്സർലാൻഡ് ഇടിഎച്ച് സൂറിച്ച് യൂണിവേഴ്സിറ്റിയിലെ ഡോ. അരുൺ അശോകൻ പ്രഭാഷണം നടത്തും. കാലടി എസ്എൻഡിപി ലൈബ്രറിയുടെ ബുധസംഗമം ഫേസ്ബുക്ക് പേജിലാണ് പ്രഭാഷണങ്ങൾ നടക്കുന്നത്.