Mission News
Mission News
Thursday, 02 Nov 2023 00:00 am
Mission News

Mission News

തീവ്രവാദികളെ എതിർക്കുന്നവർക്കെതിരെ ഇടതു സർക്കാർ കേസ് എടുക്കുന്നു: BJP ജനറൽ സെക്രട്ടറി ജോർജ് കുര്യൻ

ജന പ്രതിനിധികളും, മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഉള്ള നേതാക്കൾക്കെതിരെ കേരളത്തിലെ ഇടതു സർക്കാർ കേസ്സ് എടുക്കുന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ്. ഹമാസി നെ എതിർത്താൽ കേസ് എടുക്കാൻ കേരളത്തിൽ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നു.
 ലീഗൽ സെൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
NDA യുടെ മോദി സർക്കാർ വരുത്തിയ നിയമ മാറ്റങ്ങൾ കാലാനുസ്യതമായിരുന്നു. 
അവയെല്ലാം ഭരണഘടനാ പരമായിരുന്നു.
ലീഗൽ സെൽ മേഘലാ സമ്മേളനത്തിൽ Adv ദയാ സിന്ധു ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു.
Adv മനോജ്കുമാർ മുഖ്യ പ്രസംഗം നടത്തി.
ബിജെപി സംസ്ഥാന വക്താവ് Adv നാരായണൻ നമ്പൂതിരി, ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് Adv നോബിൾ മാത്യു, BJP സംസ്ഥാന കമ്മിററിയംഗം Adv KV സാബു, ലീഗൽ സെൽ സംസ്ഥാന കൺവീനർ Adv  P കൃഷ്ണദാസ്, ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് Adv S ബിജു എന്നിവർ സംസാരിച്ചു. 
Adv സിനു ജി നാഥ് സ്വാഗതവും Adv സന്തോഷ് AR കൃതഞ്ഞതയും പറഞ്ഞു