Mission News
Mission News
Tuesday, 24 Oct 2023 00:00 am
Mission News

Mission News

 

കൊച്ചി :*പ്രവാസി കോൺഗ്രസ്സ് എസ് എറണാകുളം ജില്ല കമ്മിറ്റി രൂപീകരിച്ചു*
രാജ്യത്തിന്റെ പുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നിഷേധാത്മക സമീപനം തിരുത്തണമെന്നും, പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയ്യാറാവണമെന്നും പ്രവാസി കോൺഗ്രസ്‌ -എസ് ജില്ലാ കമ്മറ്റി രൂപീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി കോൺഗ്രസ്‌ - എസ് സംസ്ഥാന പ്രസിഡന്റ്‌ ഐ ഷിഹാബുദീൻ പറഞ്ഞു. ബ്രിട്ടീഷ്കാലത്തെ കുടിയേറ്റ നിയമങ്ങളാണ് ഇന്നും രാജ്യത്തുള്ളത്. കാലോചിതമായ മാറ്റങ്ങളോടെ ഈ നിയമം പരിഷ്കരിക്കണം.പ്രവാസികൾക്ക് പെൻഷനടക്കം വർധിപ്പിച്ച് കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ പ്രവാസി സമൂഹത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി കോൺഗ്രസ്‌ -എസ് ജില്ലാ ഭാരവാഹികളായി
പ്രസിഡന്റ്‌ - ഹാഷിം പെരുമ്പാവൂർ, (പ്രവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോർഡിനേറ്റർ ).
ജനറൽ സെക്രട്ടറി- അഡ്വ. സിമി എം ജേക്കബ്, വൈസ് പ്രസിഡന്റ്‌ -അഡ്വ. രേഖ എം എം, ട്രഷറർ -അഡ്വ. അൻസിയ അഷ്‌റഫ്‌, സെക്രട്ടറിമാർ -വി എ ജീസസ്, റെജി എം വി എന്നിവരെ യോഗം തിരഞ്ഞെടുത്തു.
കോൺഗ്രസ്‌ - എസ് ജില്ലാ പ്രസിഡന്റ്‌ ബി എ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.എഐസിസി - എസ് അംഗം വി വി സന്തോഷ്‌ ലാൽ മുഖ്യപ്രഭാഷണം നടത്തി. ജൂബി എം വർഗീസ്, വി ടി വിനീത്, സിൽവി സുനിൽ,കെ എസ് കൃഷ്ണകുമാർ, രാഹുൽ ആർ, ഷെരീഫ് കെ എന്നിവർ പ്രസംഗിച്ചു.