Mission News
Mission News
Sunday, 22 Oct 2023 18:00 pm
Mission News

Mission News

*സമുഹത്തിലെ മാറ്റങ്ങൾക്ക് സ്ത്രീകൾ മാർഗ്ഗദീപമാകണം. - ബീ ഡി ജെ എസ്* 

സങ്കേതിക പരിജ്ഞാനം നേടിയ സ്ത്രീകൾ സമുഹത്തിലെ പരമ്പരാഗത രീതികളിൽ മാറ്റങ്ങൾക്ക് മാർഗ്ഗദീപമാകണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ബി ഡി ജെ എസ് ആലുവ നിയോജക മണ്ഡലം സംഘടിപ്പിച്ച പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അധികാര കേന്ദ്രങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പ് വരുത്താൻ കഴിയണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ഹെവി വെഹിക്കിൾ ഡ്രൈവിങ്ങ് ലൈസൻസ് കരസ്ഥമാക്കിയ സാന്ദ്ര. എൻ കനകനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ദേവരാജൻ ദേവസുധ രാഷ്ട്രീയ വിശദീകരണം നടത്തി. ജനറൽ സെക്രട്ടറി പി.വി.ഹരിദാസ്  , എ.ആർ.ഷെയിൻ , കെ.ആർ.രാജേഷ് , 
കെ എസ് ഗോപാലകൃഷണൻ, പി.കെ. ബോസ്, എൻ.എൻ. അർജ്ജുനൻ , കെ.കെ. ബിജു, സാന്ദ്ര, അജിത എന്നിവർ പ്രസംഗിച്ചു.