
കാലടി:തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം കോട്ടക്കൽ ദേവദാസന് സമർപ്പിച്ചു. 2015 വർഷം മുതൽ നൽകിവരുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത കഥകളി കലാകാരനും PSV നാട്യസംഘം പ്രിൻസിപ്പലുമായ ശ്രീ കോട്ടക്കൽ ദേവദാസന് സമർപ്പിച്ചു . തിരുവൈരാണിക്കുളം തിരുവാതിര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്രട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല രജിസ്ട്രാർ ഡോക്ടർ ഗോപാലകൃഷ്ണൻ എം.ബി ശ്രീ.ദേവദാസനെ പുരസ്കാരം നൽകി ആദരിച്ചു. ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിൽ നാരായണീയം ഭാഗവതം ദേവി മഹാത്മ്യം മുതലായവ പാരായണം ചെയ്യുന്ന അമ്മമാരെ ആദരിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശ്രീ പ്രസൂൺ കുമാർ ,കെ.എ. ഡോക്ടർ അകവൂർ സന്തോഷ് , ശ്രീ എം മുരളീധരൻ ,വാർഡ് മെമ്പർ ശ്രീമതി ഷിജിത സന്തോഷ്, ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ പി യു രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി അശോക് കുമാർ, ക്ഷേത്ര ട്രസ്റ്റ് മാനേജർ എംകെ കലാകാരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .തുടർന്ന് പി.എസ്. വി നാട്യസംഘത്തിന്റെ കുചേലവൃത്തം രാജസൂയം കഥകളിയും അരങ്ങേറി.