Mission News
Mission News
Saturday, 21 Oct 2023 18:00 pm
Mission News

Mission News

 

 *കെ.പി.സി.സി.യുടെ "1000 വീട് പദ്ധതി" യിൽ ഉൾപ്പെടുത്തി കാലടി പഞ്ചായത്തിലെ പൊതിയക്കര തേട്ടേക്കാടിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവ്വഹിച്ചു.* 

കാലടി : 2018 ലെ പ്രളയത്തിൽ അകപ്പെട്ട് വീടുകൾ നഷ്ടപ്പെട്ട ഏറ്റവും നിർദ്ദനരായ 1000 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകാൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച "1000 വീട് പദ്ധതി" യിൽ ഉൾപ്പെടുത്തി കാലടി പഞ്ചായത്തിലെ പൊതിയക്കര തോട്ടക്കാട് കോളനിയിലുള്ള ആനീസ് ജോസ്, കളരിക്കുടിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവ്വഹിച്ചു.
റോജി എം. ജോൺ എം.എൽ.എ., ഡി.സി.സി. ജന.സെക്രട്ടറിമാരായ അഡ്വ കെ.ബി. സാബു,
അഡ്വ കെ.വി. ജേക്കബ്ബ്, 
പി.വി.സജീവൻ, കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ,
കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ,
സാംസൺ ചാക്കൊ, 
ജോയ് പോൾ,
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ,
കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, 
ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, വാർഡ് മെമ്പർ കെ.ടി. എൽദോസ്, 
ബിജു കാവുങ്ങ,
ബിനോയ് കൂരൻ,
സിജു കല്ലുങ്ങൽ,
കെ.സി. ബേബി,
സ്റ്റീഫൻ മാടവന,
റെന്നി ജോസ്,
കെ.ജി.രാജപ്പൻ നായർ,
സ്റ്റീഫൻ പട്ടത്തി,
കെ.എസ്. ദിലീപ്,
ബിജോയ് കുടിയിരിപ്പിൽ,
പൗലോസ് കോനൂരാൻ,
ലേഖ വത്സൻ,
അൽഫോൻസ പൗലോസ്,
ജോർജ്ജ് മൂന്നുപീടിയേക്കൽ,
ടി.പി. കുര്യാക്കോസ്,
ജോജൊ ജോൺ,
ഇട്ടൻ തോട്ടത്തിൽ,
ഫിലോമിന കോലഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 5 വർഷത്തോളമായി വാടകക്ക് താമസിക്കുന്ന ആനീസ് ജോസിന്റെ കുടുംബത്തിന്
3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച്  വീട് കൈമാറുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ പറഞ്ഞു.