
രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ
- - - - - - - - - - ---------------
A PAAR - ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യൂ ആർ കോഡ് ആയിരിക്കും ഐ ഡി കാർഡ് -അപാർ (AP AA R ) കാർഡ്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പ്രധാനമായ ഈ തീരുമാനം.
ഒരു രാജ്യം ഒരു ഐഡി ഇന്ത്യയിലെ മുഴുവൻ വിദ്യാർഥികൾക്കിടയിലും ഇത് നടപ്പിലാക്കും.
ഇത് ഒരു ആജീവനാന്ത ഐഡി നമ്പർ ആയിരിക്കും.ഇതുവഴി വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങൾ ട്രാക്ക് ചെയ്യാനും വ്യാജ ബിരുദങ്ങളും മാർക്ക് ലിസ്റ്റുകളും ഒഴിവാക്കാനും സഹായിക്കും.അങ്ങനെ ഇനിമുതൽ ശരിയായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാതെയുള്ള സർട്ടിഫിക്കറ്റുകളുടെ കാലം കഴിയുന്നു.
റിപ്പോർട്ടർ: സാജു തറനിലം