Mission News
Mission News
Monday, 16 Oct 2023 18:00 pm
Mission News

Mission News


സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി.ചിഹ്നം സംബന്ധിച്ച് ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിക്കുകയുണ്ടായി.
പുതിയ വിജ്ഞാപനം അനുസരിച്ച് പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിന് കസേര ചിഹ്നവും കെ.ബി ഗണേഷ് കുമാർ നയിക്കുന്ന കേരള കോൺഗ്രസ് ബി വിഭാഗത്തിന് ഉദയ സൂര്യനും ആയിരിക്കും ചിഹ്നങ്ങൾ .കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ടോർച്ചും കേരള കോൺഗ്രസ് സെക്യുലറിന് ഇലക്ട്രിക് ബൾബും ആണ് ചിഹ്നം .നിലവിലെ മന്ത്രി ആൻറണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ചിരിക്കുന്നത് സ്കൂട്ടർ ചിഹ്നമാണ്.ഫോർവേഡ് ബ്ലോക്ക് -സിംഹം,രാഷ്ട്രീയ ജനതാദൾ -റാന്തൽ ,എൻ  സി പി - ക്ലോക്ക് ,സി എം പി - നക്ഷത്രം.സിപിഐ (എം എൽ )റെഡ് സ്റ്റാർ -ബെൽ ,കോൺഗ്രസ് എസ് കായ്ഫലം ഉള്ളതെങ്ങ് .എന്നിങ്ങനെ ചിഹ്നങ്ങൾ അനുവദിച്ചു.
ലോകജനശക്തി പാർട്ടിക്ക് -ബംഗ്ലാവ്.ഐ എൻ എൽ -തുലാസ് .ജെ എസ് എസ് (രാജൻ ബാബു വിഭാഗം )ജീപ്പ് .ജെ എസ് എസ് -ബസ്സ് ,പി ഡി പി -ബോട്ട് .ആർ എം പി -ഫുട്ബോൾ .നാഷണൽസെക്കുലർ കോൺഫറൻസ് - ഗ്ലാസ്ടംബ്ളർ, സമാജ് വാദി പാർട്ടി -സൈക്കിൾ , എസ് ഡി പി ഐ -കണ്ണട, വെൽഫെയർ പാർട്ടി -ഗ്യാസ് സിലിണ്ടർ എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ ചിഹ്നങ്ങൾ .
കരട് വിജ്ഞാപനത്തിൽ ഉൾപ്പെടാത്തവർക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കിൽ ഒക്ടോബർ 30 തിനകം അപേക്ഷിക്കണം. അപേക്ഷിക്കാൻ യോഗ്യതയുള്ളത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേരള നിയമസഭയിലോ പ്രാതിഥ്യമുള്ള പാർട്ടികൾക്കും ,കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്കും , അപേക്ഷിക്കാവുന്നതാണ് മറ്റ് ദേശീയ പാർട്ടികൾക്ക് എല്ലാം ചിഹ്നങ്ങൾ ഇതിനകം തന്നെ അനുവദിച്ച് ഉത്തരമായിരുന്നു.

           റിപ്പോർട്ടർ:    സാജു തറനിലം