
നെടുമ്പാശേരി: രാജസ്ഥാനില്‍ പട്രോളിങ്ങിനിടെ പാമ്പ് കടിയേറ്റു മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു.ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ് സാല്‍മറില്‍ പട്രോളിങ്ങിനിടെ പുലര്‍ച്ചെ മൂന്നിനാണ് വിഷ്ണുവിന് പാമ്പ് കടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്നലെ വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഏറ്റു വാങ്ങി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.