Mission News
Mission News
Thursday, 12 Oct 2023 18:00 pm
Mission News

Mission News

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ 'ഷീ' ഹോമിയോപ്പതിക് മെഡിക്കല്‍ ക്യാമ്പ്‌  നടത്തി.  

ശ്രീമൂലനഗരം: ശ്രീമൂലനഗരം പഞ്ചായത്തിൽ സ്ത്രീകൾക്കായി ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ   ഹോമിയോപ്പതിക് മെഡിക്കല്‍ ക്യാമ്പ്‌  നടത്തി.  വിജയൻ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ധീന്റെ അധ്യക്ഷതയില്‍നടന്ന  മെഡിക്കല്‍ ക്യാമ്പ്‌ ബഹു. MLA അന്‍വര്‍സാദത്ത്‌  ഉത്ഘാടനം ചെയ്തു.ക്യാമ്പിനോട് അനുബന്ധമായി പുത്തന്‍വേലിക്കര  പഞ്ചായത്തിലെ  ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.സിമിയുടെ നേതൃത്വത്തിൽ സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ ഹെല്‍ത്ത്  സ്ട്രസ് മാനെജ്മെന്‍റ്,തൈറോയ്ഡ്‌ , പ്രീഡയബെറ്റിക്,പ്രീഹൈപ്പെര്‍ടെനഷന്‍, ഗുഡ്ഹെല്‍ത്ത് പ്രാക്ടീസ് എന്നിവയുടെ ബോധവല്‍ക്കരണ ക്ലാസുകളും ഉണ്ടായി.ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സിനി ജോണി ,വൈസ് പ്രസിഡന്റ്‌ സിന്ധു പാറപ്പുറം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. സി. മാർട്ടിൻ, വാർഡ് മെമ്പർമാരായ കെ. പി. അനൂപ്, മീന വേലായുധൻ, സിമി ജിജോ,ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ മിനി സി. കർത്ത, ഗവ.ഹോമിയോപ്പതി ഡിസ്പെൻസറി  മെഡിക്കൽ ഓഫീസർ    ഡോ. അഭിജിത്ത് വി എസ് എന്നിവർ സംസാരിച്ചു.