Mission News
Mission News
Wednesday, 11 Oct 2023 18:00 pm
Mission News

Mission News

 

കാലടി > കേന്ദ്ര സർക്കാർ തുടരുന്ന മാധ്യമവേട്ടയാടലിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അങ്കമാലി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലടി ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിഷത്ത് വേങ്ങൂർ യൂണിറ്റ് സെക്രട്ടറി പി ആർ സുജാത ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഞ്ജയെടുപ്പിച്ചു. പത്രപ്രവർത്തകനും കാലടി ഗ്രാമപഞ്ചായത്തു പ്രസിഡണ്ടുമായ ഷൈജൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ കെ ആർ കുമാരൻ , സഹൃദയ ടി എൽ പ്രദീപ് എന്നിവർ പ്രതിഷേധ ചിത്രരചന നടത്തി. കാലടി പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പി ഐ നാദിർഷ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് സിമി ക്ലീറ്റസ് അദ്ധ്യക്ഷയായി. പരിഷത്ത് ജില്ലാ സെക്രട്ടറി ടി പി ഗീവർഗീസ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി യോഹന്നാൻ , ലൈബ്രറി കൗൺസിൽ ആലുവ താലൂക്കു് സെക്രട്ടറി അഡ്വ വി കെ ഷാജി, ടി പി വേലായുധൻ, ഡോ കെ പി നാരായണൻ ,എം ആർ വിദ്യാധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിഷേധ ജ്വാല തെളിക്കലുമുണ്ടായി.