
*_ബയോ ഡിഗ്രേഡബിൾ പേപ്പർ പ്രൊഡക്ട്സ് വ്യവസായ സംഗമം_*
പ്രകൃതിക്കും മനുഷ്യനും മറ്റു സഹജീവികൾക്കും ദോഷമില്ലാത്തതും പൂർണമായും മണ്ണിലേക്ക് ചേരുന്നതുമായ പേപ്പർ ഉൽപ്പന്നം ഉടനെ വിപണിയിലെത്തും കഴിഞ്ഞ ഏഴ് വർഷക്കാലത്തെ നിരീക്ഷണങ്ങളുടേയും പരീക്ഷണങ്ങളുടെയും ഫലമായി കേന്ദ്ര സംസ്ഥാന മലിനീകരണം നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെയാണ് ബി ഐ എസ് സ്റ്റാൻഡേർഡ് പാസ് ആയിട്ടുള്ള ഈ പ്രൊഡക്ട് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ബയോ പേപ്പർ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈഫ് ലോങ്ങ് അപ്രൂവൽ നമുക്ക് ലഭിച്ചിട്ടുണ്ട് .ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രോഡക്റ്റിന് കേന്ദ്ര ഗവൺമെൻറ് അപ്പ്രൂവൽ ലഭിക്കുന്നത്.
പേപ്പർ പ്ലേറ്റ് ,കേക്ക് ബോക്സ്, സ്നാക്സ് ബോക്സ്, പിസ്സ ബോക്സ് , ഫുഡ് റാപ്പിംഗ് പേപ്പർ , ബനാന ലിഫ്റ്റ പേപ്പർ , പേപ്പർ ലിഡ് , പേപ്പർ കപ്പ് ,പേപ്പർ സ്ട്രോ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രോഡക്ടുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഓരോ ഉൽപ്പന്നത്തിലും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ആ പ്രോഡക്റ്റിനെ കുറിച്ച് വ്യക്തമായ വിവരം പൊതുസമൂഹത്തിന് അറിയാൻ സാധിക്കും. കേന്ദ്ര ഗവൺമെൻറ് കേരള ഗവൺമെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് വളരെ സുതാര്യമായ രീതിയിലാണ് പുതിയ പ്രോഡക്റ്റ് കൊണ്ടുവരുന്നത്. കോവിഡ് പോലുള്ള പകർച്ചവ്യാധികൾ നമ്മളെ വിഷമിപ്പിക്കുന്ന ഒരു കാലഘട്ടത്തിൽ അതിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ ഏറ്റവും ഹൈജീനിക്കായ ഉത്പന്നമാണ് ബയോ പേപ്പര്‍ പ്രോഡക്റ്റ് എന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയും.ഇതിൽ പ്ലാസ്റ്റിക്കോ മൈക്രോ പ്ലാസ്റ്റിക്കോ അടങ്ങിയിട്ടില്ലെന്ന് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചിട്ടുള്ളതാണ് .ബയോഡിഗ്രേഷൻ ,സീഡ് ജർമിനേഷൻ, ഹെവി മെറ്റൽ അനാലിസിസ്, എർത്ത് വേം അനാലിസിസ്, ഫുഡ് മൈഗ്രേഷൻ റീസൈക്ലബ്ബിൽ ആൻഡ് റീപൾപ്പബിൾ ടെസ്റ്റ്, ഓയിൽ ആൻഡ് ഗ്രീസ് റസിസ്റ്റൻസ് ടെസ്റ്റ്, യു എസ് എഫ് ടി എ തുടങ്ങിയ ടെസ്റ്റുകൾ പാസായ ബയോ പേപ്പര്‍ പ്രോഡക്റ്റിന് ശുചിത്വമിഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആദ്യമായി കേരളത്തിൽ ഇ പി ആർ രജിസ്റ്റർ ചെയ്യുന്ന ഉത്പന്നം എന്ന പ്രത്യേകതയുമുണ്ട് .
വിവിധ സർക്കാർ ഏജൻസികളുടെ അംഗീകാരത്തോടെ കേരളത്തിൽ നിർമ്മിക്കുന്ന ബയോ പേപ്പർ പ്രോഡക്റ്റ് ഇന്ത്യയിൽ എവിടെയും വില്പന നടത്തുന്നതിനുള്ള അനുമതി കേന്ദ്ര ഗവൺമെൻറ് നൽകിയിട്ടുണ്ട്.
പക്ഷേ നമ്മൾ ഇപ്പോൾ പ്രധാനമായും വിൽപ്പന നടത്താൻ ഉദ്ദേശിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ വ്യാപാര സമൂഹമായിരിക്കും ഈ ഉൽപ്പന്നം ജനങ്ങളിലേക്ക് എത്തിക്കുന്നത്. വളരെ അഭിമാനകരവും വിപ്ലവകരമായ ഈ കണ്ടുപിടുത്തംം വ്യവസായ മേഖലയ്ക്ക് കൂടുതൽ കരുത്തേക്കും മാത്രമല്ല കേരള സർക്കാരിന്റെ പ്രത്യേകിച്ച് വ്യവസായ വകുപ്പിന്റെ എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്.