Mission News
Mission News
Monday, 25 Sep 2023 18:00 pm
Mission News

Mission News

അങ്കമാലി/അയർലൻഡ് : അങ്കമാലി സ്വദേശി (എസിഎൻ - 153) പടയാട്ടിൽ ദേവസി മകൻ ജൂഡ് സെബാസ്‌ററ്യൻ (38) തിങ്കൾ വൈകീട്ട്  അയർലൻഡിലെ വാട്ടർഫോർഡിൽ അന്തരിച്ചു.

ജൂഡിൻ്റെ ഭാര്യയും മക്കളും തലേ ദിവസം നാട്ടിലേയ്ക്ക് അവധിക്ക് പോയിരുന്നു.
നാട്ടിൽ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനാൽ സുഹൃത്തുക്കളെ വീട്ടിലേയ്ക്ക് അന്വേഷണത്തിന് വിടുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ  ജൂഡിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു.

സിഗ്നാ കെയർ നഴ്‌സിംഗ്‌ ഹോമിലെ ജീവനക്കാരനായിരുന്നു. ക്രാന്തി സംഘടനയുമായും വാട്ടർഫോർഡിലെ മറ്റു മലയാളി കൂട്ടായ്മ‌കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഏഴ് വർഷം മുമ്പാണ് ജൂഡും കുടുംബവും അയർലണ്ടിൽ എത്തിയത്. ഭാര്യ : ഫ്രാൻസീന ഫ്രാൻസീസ് (കൊല്ലം) വാട്ടർഫോർഡ് യൂണിവേഴ്സ‌ിറ്റി ഹോസ്‌പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കൾ : ആന്റു ജൂഡ് പടയാട്ടിൽ (3), എലീശ ജൂഡ് പടയാട്ടിൽ (2).മൃതദേഹം  നാട്ടിൽ എത്തിച്ച് പിന്നീട് സംസ്‌കരിക്കും