Mission News
Mission News
Friday, 22 Sep 2023 00:00 am
Mission News

Mission News

 

ന്യൂഡൽഹിഃ ബഹറിനിൽ തടവിലായ ഇന്ത്യകാരിയുടെ മോചനത്തിനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന കുറ്റമാരോപിച്ചാണ്  മലയാളി യുവതിയെ തടവിലാക്കിയിരിക്കുന്നത്. 1999 ൽ ഇന്ത്യയിൽ നിന്നും ബിഎഡ് യോഗ്യത നേടിയതിനുശേഷം വർഷങ്ങളായി ബഹറിനിലെ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവതി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ബഹറിനിൽ നടന്നതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ  പ്രശ്നങ്ങളുടെ  ആരംഭം. ബിഎഡ് പഠിച്ച സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് നെഗറ്റീവ് റിപ്പോർട്ട് നൽകുകയും അതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവവികാസങ്ങൾ ഉണ്ടായിട്ടുള്ളത്.നാട്ടിൽ നിന്നും ബഹറിനിൽ വന്നിറങ്ങിയ ഉടനെ വിമാനത്താവളത്തിൽ വച്ചുതന്നെ യുവതി അറസ്റ്റിൽ ആവുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് പഠനം നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തുടർന്ന് വെരിഫിക്കേഷൻ നടക്കുമ്പോൾ നെഗറ്റീവ് റിപ്പോർട്ട് വരികയും വിദേശരാജ്യങ്ങളിൽ നിയമനടപടി ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബഹറിന് പുറമെ മറ്റു രാജ്യങ്ങളിലും ഇന്ത്യക്കാർ ഭീതിയിലാണെന്നും ആയതിനാൽ വേണ്ട നിർദേശം വിവിധ അതോറിറ്റികൾക്കും വിദേശത്തുള്ള എല്ലാ ഇന്ത്യൻ മിഷനുകൾക്കും നൽകണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. പ്രവാസി  ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം ( അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ),ബഹറിൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തു എന്നിവരാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ  മന്ത്രിക്കും നിവേദനം നൽകിയിട്ടുള്ളത്.
അടുത്തിടെ പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിൽ യു കെ യിൽ വിസ തട്ടിപ്പിനിരയായ നാന്നൂറോളം വരുന്ന മലയാളി നഴ്‌സുമാരുടെ വിഷയത്തിൽ ഏജൻസിക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കും എന്ന് യു കെ ഇന്ത്യൻ ഹൈകമ്മീഷൻ ഉറപ്പു നൽകിയിരുന്നു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിട് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ.കൂടാതെ പ്രവാസി മലയാളികൾക്ക് നോർക്കയിൽ അൻപത് ശതമാനം സംവരണം വേണമെന്നും പി എൽ സി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത്  ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. പ്രവാസികളെ നിയമപരമായി   ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിവരുന്നു...