Mission News
Mission News
Sunday, 17 Sep 2023 18:00 pm
Mission News

Mission News

ഇതിനിടെ തൃശൂർ അയ്യന്തോളിൽ സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന ഇ ഡി റെയ്ഡ് റിപ്പോർട്ട് ചെയ്യാനത്തിയ മാധ്യമപ്രവർത്തകർക്കു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്..
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ എറണാകുളം ജില്ലകളിലെ 9 ഇടങ്ങളിൽ ഇ ഡി റെയ്ഡ് തുടരുകയാണ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ,തൃശ്ശൂർ ജില്ലാ ബാങ്ക് ,ടൗൺ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും റെയ്ഡ് തുടരുകയാണ്. ഇതെല്ലാം സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ്. ' അതുകൊണ്ടുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് ഈ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ്.
കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റിലായ സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ ഇടപാട് ആണെന്ന് ഇ ഡി കണ്ടെത്തിക്കഴിഞ്ഞു.കള്ളപ്പണം വെളുപ്പിക്കൽ നടത്തിയ അക്കൗണ്ടുകൾ ഇതിനകം തന്നെ മരവിപ്പിച്ചിരുന്നു ഈ വിവരം അറിഞ്ഞതോടെ അയ്യന്തോൾ ബാങ്കിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തി തുടങ്ങി .സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ ആണ് തൃശ്ശൂർ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൻറെ പ്രസിഡണ്ട് . ഇതിനിടെ എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും ഇ ഡി രാവിലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.