Mission News
Mission News
Thursday, 07 Sep 2023 18:00 pm
Mission News

Mission News

ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
മലയാറ്റൂർ ഒമ്പതാം വാർഡിൽ പോസ്റ്റ് ഓഫീസിന് സമീപത്തായി. പഞ്ചായത്ത് കിണറിനോട് ചേർന്ന് സ്ഥലം കണ്ടെത്തി അവിടെ ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് വിൻസൺ കോയിക്കര നിർവഹിച്ചു.മുൻ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോയ് ആവുകാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് മുല്ലശ്ശേരി ,മലിയാറ്റൂർ പള്ളിവികാരി വർഗീസ് മണവാളൻ എസ്എൻഡിപി പ്രസിഡണ്ട് ശ്രീ വിനയൻ മാഷ് . സർവ്വീസ് സഹകരണ ബാങ്ക് ബോർഡഗം റിജോ മാണിക്കത്താൻ മലയാറ്റൂർ പള്ളി ട്രസ്റ്റി തങ്കച്ചൻ കുറിയേടത്ത്,എന്നിവർ സംസാരിച്ചു. 122700 മുടക്കിയാണ് ബസ്കാത്തു കേന്ദ്രം നിർമ്മിച്ചിട്ടുള്ളത് പൂർണമായും ജനങ്ങൾ നൽകിയ സംഭാവനയാണിത്
ഏകദേശം 18 അടി നീളവും 7 അടി വീതിയുമുള്ള ഈ ബസ്  സ്റ്റോപ്പിൽ മൊബൈൽ ചാർജ് സൗകര്യവും ഉണ്ട് ,അത്യാവശ്യ ഫോൺ നമ്പറുകളും ടാക്സി നമ്പറുകളും പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ കാലാവധി തീരാത്ത മരുന്നുകൾ നിക്ഷേപിക്കുന്നതിന് മെഡിക്കൽ ബോക്സും സജ്ജീകരിച്ചിട്ടുണ്ട് ഇത്തരത്തിൽ ലഭിക്കുന്ന മരുന്നുകൾ ഡോക്ടർ ശോഭന മുഖാന്തരം ദൈവദാൻ സെൻട്രൽ പോലുള്ള സ്ഥാപനങ്ങളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.ഇതോടൊപ്പം തന്നെ സിഗ്നൽ ലൈറ്റ് സംവിധാനവും ,വാർഡ് തല കൊടിമരവും വാർത്ത ബോർഡും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന കിണർ വൃത്തിയാക്കി വെള്ളം കോരുവാനും കൂടാതെ വെള്ളം പമ്പ് ചെയ്തെടുക്കുവാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വരവ് ചെലവ് കണക്കുകൾ കൃത്യമായി വാർത്ത ബോർഡിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.ഓരോ വിഭാഗത്തിലും വിദഗ്ധരായ തൊഴിലാളിക്കളെ കൊണ്ടാണ് ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചത്.ഇനിയും ജനങ്ങളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ വാർഡിൽ നടപ്പിലാക്കുമെന്ന് വാർഡ് മെമ്പർ വടക്കഞ്ചേരി പറഞ്ഞു