Mission News
Mission News
Monday, 04 Sep 2023 18:00 pm
Mission News

Mission News

 കറുകുറ്റി;_ സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ ഡോ. എസ്. രാധാക്യഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ ശശികുമാറും അധ്യാപകരും തിരികൾ തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഈ പ്രാവിശ്യം കറുകുറ്റി ഗ്രാമ പ്രസിഡന്റ് ഒരു ബൊക്കെയുമായാണ് വന്നത് അധ്യാപകർക്ക് നൽകി ആശംസകൾ നേർന്നു. പി.ടി.എ.പ്രസിഡന്റ് ശ്രീ മാർട്ടിൻ പുതുശ്ശേരി അദ്ധ്യക്ഷനായ യോഗത്തിൽ വിദ്യാർത്ഥികളാണ് പരിപാടികൾ സംഘടിപ്പിച്ചത് ഇന്നത്തെ മീറ്റിങ്ങിന്റെ എം.സി. ആയ മാസ്റ്റർ ജോഷ്യാ ജിജോ ഏവരുടേയും പ്രശംസ നേടുകയുണ്ടായി. ഹെഡ്മാസ്റ്റർ ഫാ.ജോണി ചിറയ്ക്കൽ ദിനത്തിന്റെ സന്ദേശം നല്കി. ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അദ്ധ്യാപകനാണ് എന്ന മഹാന്മാഗാന്ധിജിയുടെ സന്ദേശം ഉൾകൊള്ളാമെന്നും ഓർമ്മിപ്പിച്ചു.  ഉള്ളിലെ അറിവില്ലാത്ത അന്ധകാരം നീക്കി ജ്ഞാന പ്രകാശം തെളിയിക്കുന്ന ഗുരുക്കന്മാരെ ആദരിക്കുവാനും ബഹുമാനിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു ഇന്ന് സ്ക്കൂളിൽ കുട്ടികൾ തന്നെ ക്ലാസ്സെടുക്കുകയുണ്ടായി ഇത് വിദ്യാർത്ഥികളുടെ അദ്ധ്യാപകരോടുള്ള ആദരവായി