Mission News
Mission News
Monday, 04 Sep 2023 00:00 am
Mission News

Mission News

 

      നീലീശ്വരം   .നീലീശ്വരം ഇടവക സമൂഹത്തിലെ വനിതകളും ബാലികമാരും ഒന്നിച്ചു ചേർന്ന്‌ സെപ്റ്റംബർ മൂന്നാം തീയതി രാവിലെ 8 മണിക്ക് മെഗാ തിരുവാതിര ആടിത്തിമിർത്തു. ഇടവകയുടെ ഓണഘോഷത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് അരങ്ങേറിയ മെഗാ തിരുവാതിര ഇടവകയിലെ വിവിധ ഭക്ത സംഘടനകൾ സംയുക്തമായിട്ടാണ് അവതരിപ്പിച്ചത്. ഇടവക സമൂഹം പ്രോത്സാഹനവും സഹായവുമായി കൂടെ ഉണ്ടായിരുന്നു. വികാരിയച്ചനും, പ്രിയോരച്ഛനും കൊച്ചച്ചനും കൈക്കാരന്മാരും വനിതാ സംഘത്തിന്റെ പ്രതിനിധിയും നിലവിളക്കു തെളിയിച്ചതോടെ ആട്ടത്തിനാരംഭമായി. ഏതാണ്ട് ഏഴ് മിനിട്ട് നീണ്ടുനിന്ന മെഗാ തിരുവാതിരയാട്ടം സമാപിച്ചപ്പോൾ കാണികൾ ആത്മസംതൃപ്തിയടഞ്ഞു. കരേറ്റ മാതാവിന് തങ്ങളെ തന്നെ സമർപ്പിച്ച് ആട്ടക്കാരും സന്തോഷിച്ചു.