
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ വിഭാഗ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീൻ ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ശ്രീമൂലനഗരം കെ എച്ച് ഹംസ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജെ ആന്റണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി ഉഷാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സി മാർട്ടിൻ, വാർഡ് മെമ്പർമാരായ കെ.പി അനൂപ്, കെ.പി സുകുമാരൻ, സിമി ജിജോ, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഓണക്കിറ്റ് എത്തിക്കുന്നത്.