
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രൊജക്ട് മോഡിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വസ്റ്റിക്സ് കോഴ്സ് തുടങ്ങി. കേരള സർക്കാർ പ്രോജക്ട് മോഡ് കോഴ്സുകൾ അനുവദിച്ചിട്ടുള്ള ഏഴ് സർവകലാശാലകളിൽ ഒന്നാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല. ന്യൂഡൽഹിയിലുള്ള കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വർഖേഡി കോഴ്‌സിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി പുതിയ കോഴ്‌സ് പരിചയപ്പെടുത്തി. സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി. വി. രാമൻകുട്ടി, കോഴ്സ് കോഓർഡിനേറ്റർ ഡോ. ശിവജ എസ്. നായർ, സംസ്കൃതം ജനറൽ വിഭാഗം മേധാവി രജിത അമ്പിളി കെ. സി. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രൊജക്ട് മോഡിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വസ്റ്റിക്സ് കോഴ്സിൻ്റ ഉദ്ഘാടന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പ്രസംഗിക്കുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി. വി. രാമൻകുട്ടി എന്നിവർ സമീപം.