Mission News
Mission News
Saturday, 26 Aug 2023 18:00 pm
Mission News

Mission News

 


കാഞ്ഞൂർ: കർഷക സംഘം തിരുനാരായണപുരം യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ കർഷക സംഘം അങ്കമാലി ഏരിയ സെക്രട്ടറി പി.അശോകൾ ഉൽഘാടനം ചെയ്തു.

തിരുനാരായണപുരം യൂണിറ്റ് സെക്രട്ടറി പി.കെ. സുബ്രഹ്മണ്യന്റെ നേത്യത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി പി.ആർ വിജയൻ നിർവ്വഹിച്ചു.

CPIM ബ്രാഞ്ച് സെക്രട്ടറി ടി.എൻ സതീശൻ അധ്യക്ഷത വഹിച്ചു.

കർഷകസംഘം പഞ്ചായത്ത് സെകട്ടറി പി.ബി. അലി,
കർഷകസംഘം യൂണിറ്റ് പ്രസിഡന്റ് കരീം മുഹമ്മദ് കണേലി എന്നിവർ സംസാരിച്ചു.

നാടൻ പച്ചക്കറി അടക്കമുള്ള150 പച്ചക്കറി കിറ്റുകൾ നാട്ടുകാർക്കും , കിടപ്പു രോഗികൾക്കുമായി ഓണസമ്മാനമായി ചടങ്ങിൽ വച്ച് വിതരണം ചെയ്തു.