Mission News
Mission News
Saturday, 26 Aug 2023 00:00 am
Mission News

Mission News

വെളിച്ചെണ്ണയിൽ വ്യാജൻ
 ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമായിരിക്കെ സംസ്ഥാനത്തിലും - അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ ഓണം വിപണിയിൽ  വ്യാജ വെളിച്ചെണ്ണ വില്പന സജീവമാകുന്നു .ഇത്   ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വെളിച്ചെണ്ണ സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റ്റുകളിൽ കർശനമായ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കണമെന്നും കൂടാതെ ആരോഗ്യ വിഭാഗത്തിന്റെ കർശന പരിശോധനയും ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തണമെന്ന്   ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ശ്രീ ഷിബു കെ തമ്പി അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ. ഡോക്ടർ. രാജീവ് രാജധാനി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന ഭാരവാഹികളായ പി ആർ വി നായർ. ഷിബു മുതുപി ലക്കാട്. എൻ അർ ജി പിള്ള. മോഹൻ ഐസക്ക്. കെ പി ചന്ദ്രൻ. തോമസ് വൈദ്യൻ. അഡ്വ: രാജേന്ദ്ര ഗോപിനാഥ്. പി ആർ. വിനയൻ. സുജിത് കണ്ണൂർകാവ്. ബിബി ഫാത്തിമ. ഗിരിജ എസ്‌. ശാരദാമ്മ. എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ടർ : സാജു തറനിലം