Mission News
Mission News
Tuesday, 22 Aug 2023 18:00 pm
Mission News

Mission News

പാറപ്പുറം -വല്ലംകടവ് പാലം ഉദ്ഘാടനം:
 ഒരുക്കങ്ങൾ ജനപ്രതിനിധികൾ വിലയിരുത്തി.

 കാഞ്ഞൂർ ഗ്രാമപഞ്ചായത്തും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാറപ്പുറം വലംകടവ് പാലത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങൾ എം എൽ എ മാരായ അൻവർ സാദത്തും, എൽദോസ് കുന്നപ്പിള്ളിയും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വിലയിരുത്തി.
 രാവിലെ 9 30ന്  പാറപ്പുറം വല്ലം കടവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും, തുടർന്ന് വല്ലത്ത് ഉദ്ഘാടന സമ്മേളനം നടക്കും.
ബന്നി ബഹനാൻ എം പി മുഖ്യാതിഥി ആയിരിക്കും.

9 സ്പാനുകളോട് കൂടി  289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ - ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പ വഴിയായി മാറും. പ്രദേശവാസികളുടെ ദീർഘകാലമായുള്ള വലിയ സ്വപ്നമാണ് പാലം ഗതാഗത്തിന് തുറന്നു കൊടുക്കുന്നതോടെ യാഥാർത്ഥ്യമാകുന്നത്.
 പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഷിയാസ്, കാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ കൃഷ്ണകുമാർ, വി പോളച്ചൻ ടി എൻ ഷണ്മുഖൻ,സിമി ടിജോ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ  എന്നിവർ എംഎൽഎമാരോടൊപ്പം ഉണ്ടായിരുന്നു.