
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ 2023-2024 സാമ്പത്തിക വർഷത്തിലെ ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ഭാഗമായുള്ള ടിഷ്യൂകൾചർ വാഴ തൈയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി . എം ഷംസുദ്ധീൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ സി. പി. മുഹമ്മദ്, കെ. പി. അനൂപ്, സിമി ജിജോ, കൃഷി ഓഫീസർ രജിത ആർ. അടിയോടി, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി.ജോസ് എന്നിവർ സംസാരിച്ചു. വൈറ്റില റൈസ് റിസർച്ച് സ്റ്റേഷനിൽ നിന്നും എത്തിയ രോഗ പ്രതിരോധ ശേഷിയുള്ള മികച്ചയിനം ടിഷ്യൂകൾചർ വാഴ തൈകളാണ് 75% സബ്‌സിഡി നിരക്കിലാണ് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നത്.