Mission News
Mission News
Monday, 21 Aug 2023 18:00 pm
Mission News

Mission News

യു ഡി എഫ് മാർച്ചിനിടെ സംഘർഷം
------------------------------------
 മുൻ മന്ത്രിയും എം എൽ എ യുമായ എസി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യ പ്പെട്ടുകൊണ്ട് യു ഡി എഫ് പ്രവർത്തകർ എം എൽ എ യുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ഈ സമയം സംഘം ചേർന്നെത്തിയ സി പി എം പ്രവർത്തകർ മാർച്ച് തടയുകയും ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. സംഭവത്തെ തുടർന്ന് പോലീസ് എത്തിച്ചേരാൻ വൈകിയതായും ആക്ഷപമുയർന്നിട്ടുണ്ട്. വടക്കാഞ്ചേരി തെക്കും കരയിലെ വീട്ടിലും എം എൽ എ ഓഫീസിലുമാണ് എൻഫോഴ്മെന്റിന്റെ റെയ്ഡ് നടക്കുന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് 6 മണിക്കൂറിനു ശേഷവും തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ വെട്ടിപ്പിനെതിരെ റെയ്ഡ് നടക്കുമ്പോൾ വേട്ടയാടൽ എന്നു പറഞ്ഞിട്ട് കാര്യമില്ല. മൊയ്തീന്റെ വീട്ടിൽ നടന്ന റെയ്ഡിന് സി പി എം വിശദീകരണം നൽകണ മെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.
  
            റിപ്പോർട്ടർ.    സാജു തറനിലം