Mission News
Mission News
Monday, 21 Aug 2023 18:00 pm
Mission News

Mission News

ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിങ്ങിന് ഏതാനും മണിക്കൂറുകൾ മാത്രം
-----------------------------
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ന്റെ വിജയത്തിന് ഏതാനും മണിക്കൂറുകൾ മാത്രം.
ഓഗസ്റ്റ് 23വൈകിട്ട് 
6.04 ന് ചന്ദ്രനിൽ ലാന്റ് ചെയ്യുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.സോഫ്റ്റ് ലാൻഡിങ്ങിന്റെ ദൃശ്യങ്ങൾ .ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ദൂരദർശനിലൂടെയും തൽസമയം കാണാൻ സാധിക്കും.
ഓഗസ്റ്റ് 23 ന് വൈകിട്ട് 5.27 ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04 നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഏതെങ്കിലും കാരണവശാൽ ലാന്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്ലാൻ ബി അനുസരിച്ച് ഓഗസ്റ്റ് 27 ലേക്ക് ലാൻഡിങ് മാറ്റിയേക്കുമെന്ന് ഐഎസ്ആർഒ ആപ്ലിക്കേഷന്‍ സെന്റർ ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു.ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് 2 മണിക്കൂർ മുൻപ് ലാൻഡറിന്റേയും ചന്ദ്രന്റേയും സ്ഥാനം പരിശോധിക്കുമെന്നും, അതിനു ശേഷം മറ്റ് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 3 ന്റെ ലാൻഡിങ്ങിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 23 - ന് പേടകം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് സെക്കന്റിൽ 1.68 കിലോമീറ്റർ വേഗതയിൽ ലാൻഡ് ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. ഈ വേഗത ക്രമേണ കുറച്ചു കൊണ്ടായിരിക്കും ലാൻഡിങ് നടത്തുക. എഞ്ചിനുകൾക്ക് റിവേഴ്സ് ത്രസ്റ്റ് നൽകിയാണ് ഇത് സാധ്യമാക്കുക. ലാന്ററിന്റെ സ്ഥാനം ലാഡിങ്ങിന് അനുയോജ്യമല്ലെന്ന് കണ്ടാൽ ദൗത്യം 27-ലേക്ക് മാറ്റിയേക്കാം. 23 - ന് വൈകീട്ട് 5.30 മുതൽ 8.00 മണി വരെയുള്ള സമയമാണ് ആദ്യം അറിയി ച്ചിരു ന്നതെങ്കിലും പിന്നീട് 23 - ന് വൈകീട്ട് 6.04 എന്ന കൃത്യമായ സമയം ഐസ് ആർ ഒ പുറത്തു വിടുകയുണ്ടായി.