Mission News
Mission News
Tuesday, 15 Aug 2023 18:00 pm
Mission News

Mission News

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ് അവർകളെ സന്ദർശിച്ചു. ഭാരതീയരായ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും   അംഗങ്ങൾ ബഹുമാനപ്പെട്ട അംബാസഡറുമായി ചർച്ച നടത്തി. പ്രവാസികൾക്കുള്ള താൽക്കാലിക ഷെൽട്ടർ സംവിധാനം, നിയമസഹായം, സാമൂഹികമായുള്ള സഹായങ്ങൾ എന്നിവയെല്ലാം ചർച്ചയിൽ വിഷയമായി. പ്രവാസി ലീഗൽ സെല്ലിന്റെ ബഹറിൻ  കൺട്രി ഹെഡ് ആയ ശ്രീ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ശ്രീമതി സുഷമ അനിൽകുമാർ,  ട്രഷറർ ടോജി അവറാച്ചൻ, സീനിയർ ഗവർണിങ്ങ് കൗൺസിൽ മെമ്പർ ആയ ശ്രീമതി രാജി ഉണ്ണികൃഷ്ണൻ, അമൽദേവ്  എന്നിവർ ആയിരുന്നു അംബാസിഡറെ സന്ദർശിച്ചത്. തുടർന്ന്, ബഹറിനിലെ  പ്രവാസി ഭാരതീയർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ ഒരു റിപ്പോർട്ട് അംബാസിഡർക്ക് പി എൽ സി അംഗങ്ങൾ കൈമാറി. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിമാരായ ശ്രീ ഇജാസ് അസ്ലം, ശ്രീ രവിശങ്കർ ശുക്ല എന്നിവരും  മീറ്റിംഗിൽ സന്നിഹിതരായിരുന്നു.