
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാലടി യൂണിറ്റിന്റ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, വ്യാപാ രികളുടെ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ,സാഹിത്യ,കല കായിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വരെആദരിക്കൽ ചടങ്ങും,വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകൽ ചടങ്ങും,ഓണ ഫണ്ട് വിതരണവും നടത്തി. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് വി. കെ. രാഘവൻ മാസ്റ്റർ പതാ കയുയർത്തി.സിപിഐ (എം )അങ്കമാലി ഏരിയ സെക്രട്ടറി സ :കെ കെ. ഷിബു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹോമിയോ ഡോക്ടർ ബിരുദം(BHMS)ലഭിച്ച ശ്രീലക്ഷ്മിയെ ആദരിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം ലഭിച്ചവരെയും, തത്വ മസി പുരസ്കാരം ലഭിച്ച ജോൺ കാലടി യെയും ചടങ്ങിൽ ആദരിച്ചു. ഓണ ഫണ്ട് വിതരണം സി ഐ ടി യു അങ്കമാലി ഏരിയ സെക്രട്ടറി സ :സി. കെ. സലിംകുമാർ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി കാലടി യൂണിറ്റ് രക്ഷാധികാരിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. ബി. സജീവ്, സി പി ഐ (എം )അങ്കമാലി ഏരിയ കമ്മിറ്റി അംഗം പി. വി. ടോമി, ജോർജ് വടക്കെപുറത്താൻ, സി പി ഐ (എം )കാലടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ :ബേബി കാക്കശ്ശേരി, ഇ എസ് സനോജ്, എം എ പോളച്ചൻ, പി. കെ. വേലായുധൻ, ജോർജ് പോരോത്താൻ,വിദ്യാർത്ഥികളായ ഹർഷ,എഛ്., ജോൺ പോൾ തുടങ്ങിയവർ സംസാരിച്ചു.