Mission News
Mission News
Monday, 14 Aug 2023 00:00 am
Mission News

Mission News


ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന വേളയിൽ യാത്രക്കാർക്ക് വൻ ഇളവ് നൽകിക്കൊണ്ട് കൊച്ചി മെട്രോ .
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വലിയ ഇളവുകളാണ്. ടിക്കറ്റ് നിരക്കിൽ കൊച്ചി മെട്രോ ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് 30 , 40, 50, 60, രൂപ ടിക്കറ്റുകൾക്ക് 10, 20,30, 40 രൂപ വീതം ഇളവ് ലഭിക്കും. ടിക്കറ്റുകൾക്ക് പരമാവധി 20 രൂപയാണ് ഈടാക്കുക അതേസമയം മിനിമം ടിക്കറ്റ് ചാർജ് 10 രൂപയായി തുടരും. ഓഗസ്റ്റ് 15ന് രാവിലെ ആറുമണിമുതൽ രാത്രി 11 മണിവരെ ഈ നിരക്കുകൾ തുടരും .കൊച്ചി വൺ കാർഡ്, പേപ്പർ ക്യൂ ആർ , ഡിജിറ്റൽ ക്യൂ ആർ എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കും.കൊച്ചിവൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്ക് ആയി ഈ ഇളവുകൾ ലഭിക്കും.മാത്രമല്ല ഓണ ദിവസങ്ങളിലും ആഘോഷ പരിപാടികളും വലിയ ഇളവുകളും മെട്രോയിൽ യാത്രക്കാരെ കാത്തിരിപ്പുണ്ട്.
           റിപ്പോർട്ടർ: സാജു തറനിലം