Mission News
Mission News
Thursday, 10 Aug 2023 18:00 pm
Mission News

Mission News

ഗോവ: ആചാര്യ ശ്രീ വ്യാസ ചൈതന്യക്ക് (ടി.കെ, ഓമനക്കുട്ടൻ ) ഗോവയിലെ അയ്യപ്പസേവാസമിതി, "അഭിനന്ദൻ പത്രം ,നൽകി ആദരിച്ചു. ജൂലായ്, 17 -തീയതി ഗോവയിലെ വാസ്കോ ഭൈ ന കടൽത്തീരത്ത് ഗോവൻ അയ്യപ്പാ സേവാ സമിതിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികൾക്കായ് നടത്തിയ വാവുബലി ദർപ്പണ ചടങ്ങിൽ ഗുരുസ്ഥാനീയനായി കർമ്മങ്ങൾ നടത്തുകയും ഓരോ വാക്കുകളും മന്ത്രങ്ങളും തികഞ്ഞ അക്ഷരസ്ഫുടതയോടെ അർത്ഥവും ആശയവും ആഴവും മനസിലാക്കിച്ചു കൊണ്ട് ഓരോ വിശ്വാസിയേയും കർമ്മങ്ങൾ യഥാവിധി നടത്തിച്ചത്, ഏറെ ശ്രദ്ധേയമായിരുന്നു.പുതിയ തലമുറയിലെ യുവതി യുവാക്കൾക്ക് കർമ്മങ്ങളെ കുറിച്ചും ആത്മീയ അറിവുകളെ കുറിച്ചും വ്യക്തമായ ധാരണകൾ പറഞ് മനസിലാക്കി കൊടുക്കുകയും ചെയ്തത് ഗോവയിലെ അയ്യപ്പസേവാസമിതിയിലുൾപ്പെടെയുള്ള വിശ്വാസികൾക്ക് പുതിയൊരു അനുഭവമായിരുന്നു. സ്വദേശികളും വിദേശികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനും കാഴ്ചക്കാരായും ഉണ്ടായിരുന്നു. അദ്ദേഹത്തെ നേരിൽ കണ്ട് ആത്മീയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സംവദിക്കാനും സിനിമ, സാഹിത്യം, വ്യവസായം, വിദ്യാർത്ഥികൾ മുതലായ എല്ലാ മേഖലകളിൽ നിന്നും നിരവധി പേർ സന്നിഹിതരായിരുന്നു.