Mission News
Mission News
Thursday, 10 Aug 2023 00:00 am
Mission News

Mission News

പെൺസുഹൃത്തിനെ കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ. കണ്ണൂർ പാപ്പിനിശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ് (28) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറ് പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പെൺസുഹൃത്തും ഇയാളും ഒരുമിച്ച് ശ്രീഭൂത പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പലപ്പോഴായി ഇയാൾ ഓരോ കള്ളങ്ങൾ പറഞ്ഞ് പത്ത് പവൻ സ്വർണ്ണം വാങ്ങി. പിന്നീട് ആറ് പവൻ സ്വർണ്ണം ബലമായും തട്ടിയെടുത്തു. ഇത് തിരികെ ചോദിച്ചപ്പോൾ യുവതിയെ മർദ്ദിക്കുയായിരുന്നു. ടി.ടി.ആറായി ആൾമാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇൻസ്പെക്ടർ എൻ,എ.അനുപ്, എസ് ഐ മാരായ എം.സി.ഹരീഷ്, ജെ.റോജോമോൻ, എസ് സി പി ഒ പി.എ.ഷംസു, സി പി ഒ മാരായ മനോജ്കുമാർ, രജിത് രാജൻ എന്നിവരാണ് അന്വഷണ സംഘത്തിൽ ഉള്ളത്.