Mission News
Mission News
Tuesday, 08 Aug 2023 18:00 pm
Mission News

Mission News

വ്യാപാരി ദിനാഘോഷം

ദേശീയ വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി കറുകുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേയിൽ ചെടി നട്ടുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജോജി പീറ്റർ അധ്യക്ഷത വഹിച്ചു.

നാഷണൽ ഹൈവേ മോഡി പിടിപ്പിക്കുന്നതിന്റെ ഭാഗമായി കറുകുറ്റി റെയിൽവേ ജംഗ്ഷൻ മുതൽ നിർദിഷ്ട വ്യാപാര ഭവൻ വരെയുള്ള നാഷണൽ ഹൈവേയിലാണ് ചെടി നടുന്നത്. 

അസോസിയേഷൻ ഭാരവാഹികളായ ഷാജു വി. തെക്കേക്കര, ഷാജു എം.ഡി., വർഗീസ് പി.പി., ഓസ്റ്റിൻ അയിരൂക്കാരൻ, തൊമ്മി പൈനാടത്ത്, മൈക്കിൾ സി. എസ്., ജോസ് കാച്ചപ്പള്ളി, റീന കുരിയച്ചൻ, പ്രിൻസി സേവിയർ എന്നിവർ പ്രസംഗിച്ചു.