Mission News
Mission News
Monday, 07 Aug 2023 18:00 pm
Mission News

Mission News

 

 കാലടി: കാലടി ടൗൺ വാർഡ് മെമ്പറുടെ        നേതൃത്വത്തിൽ തപാൽ വകുപ്പുമായി സഹകരിച്ച് കാലടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ആധാർ മേള സംഘടിപ്പിച്ചു. ആധാർ കാർഡ് പുതുക്കൽ, ആധാർ കാർഡിലുള്ള നിലവിലുള്ള തെറ്റുകൾ തിരുത്തൽ, ഫോൺ നമ്പർ ചേർക്കൽ, വിലാസം മാറ്റൽ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട പിശകുകൾ പരിഹരിക്കുന്നതിന് ആധാർമേള നടത്തിപ്പുകൊണ്ട് കൊണ്ട് ജനങ്ങൾക്ക്‌ ഉപകാരപ്രദമായി. കാലടി സെന്റ് ജോർജ് പള്ളി വികാരി ഫാദർ ഡേവിസ് മാടവന മേള ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ബി. സജീവ്, ബിനോയ്‌ കൂരൻ, ആശ്രമം നഗർ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ തോമസ് പടയാട്ടി, മിനി ജയരാജ്‌, കാലടി ശിവരാത്രി ആഘോഷസമിതിയുടെ ആദ്യകാല സംഘാടകനായ പി. കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. അക്ഷയ കേന്ദ്രങ്ങളിൽ കയറി ഇറങ്ങി കഷ്ട്ടപെടുന്ന ജനങ്ങൾക്ക്‌ അവരുടെ പടിവാതിക്കൽ സേവനങ്ങൾ എത്തിക്കുന്ന ഇത്തരം മേളകൾ വ്യാപകമായി സംഘടിപ്പിക്കണമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കാലടി സെന്റ് ജോർജ് പള്ളി വികാരി ഫാദർ ഡേവിസ് മാടവന ആവശ്യപ്പെട്ടു..