
കത്തിയെരിയുന്ന മണിപ്പൂരിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തിൽ മഞ്ഞപ്രയിൽ റാലിയും സമ്മേളനവും നടന്നു. ചന്ദ്രപ്പുരയിൽ നിന്ന് ആരംഭിച്ച റാലി നടുവട്ടം ഇടവക വികാരി ഫാ. തോമസ് നരികുളം ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് പുല്ലത്താൻ കവലയിൽ റാലി സമാപിച്ചു.തുടന്ന് നടന്ന സമ്മേളനം യാക്കോബായ സഭയുടെ ഇടുക്കി രൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഏലിയാസ് മോർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ അധ്യക്ഷനായി.സെബി പുരം ഇടവക വികാരി ഫാ.ഷാൻലി ചിറപ്പണത്ത് സ്വാഗതം പറഞ്ഞു. സി.ബി.സി.ഐ പാസ്റ്ററൽ കൗൺസിൽ അംഗം അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ മുഖ്യ പ്രഭാഷണം നടത്തി.മഞ്ഞപ്ര സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളി വികാരി ഫാ.വർഗ്ഗീസ് തൈപറമ്പിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൂടാതെ വിവിധ കതോലിക്ക, യാക്കോബായ പള്ളി വികാരിമാർ പങ്കെടുത്തു.കൺവീനർ ടി.സി ഷാജൻ നന്ദി പറഞ്ഞു.