
*മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ഫോട്ടോഗ്രഫി, ഇലക്ട്രോണിക്ക് സിനിമാറ്റൊഗ്രഫി എന്നീ കോഴ്സുകൾ ഓഗസ്റ്റ് 14 ന് ആരംഭിക്കും.*
ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാവുന്നതാണ്
*കോഴിക്കോട്:* മീഡിയവൺ - മാധ്യമം സംരഭമായ മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ
ഫോട്ടോഗ്രഫി, ഇലക്ട്രോണിക്ക് സിനിമാറ്റൊഗ്രഫി എന്നീ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
അഞ്ച് മാസം ദൈർഘ്യമുള്ള കോഴ്സിൻ്റെ ഭാഗമായി മീഡിയവണ്ണിലെ ക്യാമറ ഡിപ്പാർട്ട്മെൻ്റിൽ ഒരു മാസത്തെ ഇൻ്റേൺഷിപ്പും നൽകുന്നു.
കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് NSDC, നാഷണൽ സ്കിൽ ഡെവലപ്പ്മെന്‍റ് കൌൺസിൽ ഓഫ് ഇന്ത്യ യുടെ (Kites Softwares ൻ്റെ കീഴിൽ) സർകാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റും, മീഡിയവൺ ചാനലിൽ നിന്നുള്ള ഇൻ്റേൺഷിപ്പ് സർട്ടിഫിക്കറ്റും, മീഡിയവൺ അക്കാദമിയിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
മീഡിയവൺ ചാനലിന്‍റെ പശ്ചാത്തല സൗകര്യങ്ങളും, അവ്വിടത്തെ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധർ നൽകുന്ന പ്രായോഗിക പരിശീലനങ്ങളുമാണ് മീഡിയവൺ അക്കാദമിയുടെ പ്രത്യേകത.
ഇലക്ട്രോണിക്ക് സിനിമറ്റോഗ്രഫി, ഫോട്ടോഗ്രഫി കോഴ്സുകൾക്ക് പുറമെ വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സും അക്കാദമിയിൽ ലഭ്യമാണ്