
യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കരയാംപറമ്പിൽ മുൻമന്ത്രിയും മുൻ മിസോറാം ഗവർണറും മുൻ സ്പീക്കറും ആയിരുന്ന ശ്രീ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പി അയ്യപ്പൻ, വാർഡ് മെമ്പർ റോയ് വർഗീസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഡോൺ പടുവൻ, ഒ ബി സി കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീവത്സൻ വെളിയമ്മത്ത്, മൈനോറിറ്റി കോൺഗ്രസ് ചെയർമാൻ ബേബി പോൾ ഇഞ്ചക്കൽ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് തോമസ് അറക്കൽ, സിജോ വർഗീസ്, പോൾസൺ പുളിയൻ, യൂത്ത് കോൺഗ്രസ് , യൂത്ത് കോൺഗ്രസ് മണിയംകുഴി യൂണിറ്റ് പ്രസിഡന്റ് ജിജോ മണിയംകുഴി, കരയാംപറമ്പ് യൂണിറ്റ് പ്രസിഡണ്ട് നിതിൻ ജോണി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ടി സി പോളച്ചൻ തുടങ്ങിയവർ പങ്കെടുത്തു