Mission News
Mission News
Thursday, 27 Jul 2023 18:00 pm
Mission News

Mission News

 

അങ്കമാലി : ദേശീയ പാതയിൽ   അങ്കമാലി കോതകുളങ്ങര ഭാഗത്തെ   അണ്ടർ പാസേജ്  റോഡിൽ മാസങ്ങളായി നേരിടുന്ന ഗതാഗത തടസങ്ങൾ നീക്കി. ഇതോടെ ഇന്ന്  വൈകീട്ട് മുതൽ ഇതുവഴിയുള്ള യാത്രാ ദുരിതത്തിന്  ശമനമായി.

  ഇവിടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴികൾ  നിമിത്തം  രൂക്ഷമായ ഗതാഗത തടസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായി കോതകുളങ്ങര ടെംമ്പിൾ നഗർ റെസിഡന്റ്‌സ് അസോസിയേഷനും കലാകൗമുദി ഉൾപ്പടെ ചില മാധ്യമങ്ങളും നടത്തിയ ഇടപെടലിനെ തുടർന്ന് മാസങ്ങളായി മുടങ്ങി കിടന്നിരുന്ന നിർമ്മാണ പ്രവത്തനങ്ങൾക്ക് അധികൃതർ സത്വര നീക്കുപോക്ക് ഉണ്ടാക്കുകയായിരുന്നു. 

       ദേശീയ പാതയിൽ ഏറെ  തിരക്കേറിയ ഇവിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാൻ   കോടികൾ മുടക്കിയാണ് അണ്ടർ പാസേജ് പണിതിട്ടുള്ളത്. എന്നാൽ പദ്ധതി പ്രകാരമുള്ള   നിർമ്മാണ പ്രവത്തനങ്ങൾ മഴ കാരണം  ഫലവത്തായി  പൂർത്തിയാക്കാനാകാതെ . മുടങ്ങി കിടക്കുകയായിരുന്നു. 
    
     തുടർച്ചയായി പണികൾ നടത്താതെ പല ഘട്ടങ്ങളായി നിർമ്മാണം ഇഴഞ്ഞതാണ്  ഏറെ പ്രതിസന്ധിക്ക്  ഇട വരുത്തിയത്.  ആറ് മാസത്തോളമായി ഈ അനിശ്ചിതാവസ്‌ഥ        തുടരുകയായിരുന്നു  ഒരു മാസത്തോളമായി പണികൾ ഒന്നും നടക്കുന്നുണ്ടായില്ല. ഇതേ തുടർന്നാണ്  പ്രദേശവാസികളുടെ ഇടപെടൽ ഫലം കണ്ടത്.

     കോതകുളങ്ങര അണ്ടർ പാസേജ്  കൂടുതൽ  സുസജ്ജമാക്കിയാൽ ഇവിടെ എൻ എച്ച്   യാത്ര കൂടുതൽ സുരക്ഷിതമാകും. അപകട സാധ്യത വളരെ കുറയും; ഗതാഗത കുരുക്കിനും ശാസ്വത  ശമനമാകും. കരയാംപറമ്പ് സിഗ്നൽ ജംഗ്ഷൻ അപകടമേഖല ആകാനുള്ള പ്രധാന കാരണം ഇവിടെ അണ്ടർ പാസേജിലെ  ഗതാഗത സ്തംഭനാവസ്‌ഥ യാണ്. 

     പ്രശന പരിഹാരത്തിന് നഗരസഭാ കൗൺസിലിൽ വിഷയം അവതരിപ്പിച്ചതിനെ തുടർന്ന് ജനപ്രതിനിധികളും ബന്ധപ്പെട്ട  ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയുണ്ടായി. എന്നാൽ   ഇത്  എൻ എച്ച് 
അതോറിട്ടിയുടെ കൈവശമായതിനാൽ  നടപടികൾ ഇഴയുകയായിരുന്നു